അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

#Movies Desk
രജനീകാന്തും രജനി ശേഖറും | Photo: X/ RBSI RAJINI FAN PAGE
രജനീകാന്തും രജനി ശേഖറും | Photo: X/ RBSI RAJINI FAN PAGE

അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ഭക്ഷണശാല നടത്തുന്ന തന്റെ ആരാധകനെ നേരിൽ കണ്ട് രജനീകാന്ത്. പാവങ്ങളെ സഹായിക്കാൻ ആരാധകനായ മധുര സ്വദേശി രജനി ശേഖർ നടത്തുന്ന ശ്രമങ്ങളെ രജനീകാന്ത് അനുമോദിച്ചു. ആരാധകന് ഉപഹാരമായി സ്വർണ്ണമാലയും താരം നൽകി.

മധുരയിലാണ് രജനി ശേഖർ കട നടത്തുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് രജനി ശേഖർ രജനീകാന്തിനെ കാണാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

നേരത്തേയും സമാനമായി ആരാധകരോടുള്ള തന്റെ ആദരം താരം പ്രകടിപ്പിച്ചിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന 'ജയിലർ 2' ആണ് രജനിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഏപ്രിലിൽ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാവും.

Content Highlights: Rajinikanth gifts gold chain to Madurai fan who sells parottas at Rs 5 a piece