സൂപ്പർ സ്റ്റാറും ഷെഹൻഷായും കണ്ടുമുട്ടിയപ്പോൾ; 'തലൈവർ 170'-നുവേണ്ടി ഒറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ

രജനികാന്തും അമിതാഭ് ബച്ചനും | ഫോട്ടോ: twitter.com/LycaProductions
രജനികാന്തും അമിതാഭ് ബച്ചനും | ഫോട്ടോ: twitter.com/LycaProductions

തങ്ങൾ ആരാധിക്കുന്ന താരങ്ങൾ ഒറ്റ സിനിമയിൽ ഒരേ ഫ്രെയിമിൽ വരുമ്പോൾ പ്രേക്ഷകർക്കുണ്ടാവുന്ന സന്തോഷം ചെറുതല്ല. തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ട ഒരു ചിത്രം സിനിമാ പ്രേമികളും ആരാധകരും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. 

രജനികാന്ത് നായകനാവുന്ന 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചനും ഒരു നിർണായക വേഷത്തിലുണ്ട്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചുള്ള ചിത്രമാണ് ലൈക്ക പ്രൊഡക്ഷൻസ് പുറത്തിവിട്ടിരിക്കുന്നത്. തലൈവർ 170-യുടെ സെറ്റിൽ സൂപ്പർ സ്റ്റാറും ഷെഹൻഷായും കണ്ടുമുട്ടിയപ്പോൾ എന്നാണ് നിർമാതാക്കൾ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുംബൈയിൽ നടന്ന ഷെഡ്യൂളിലാണ് രജനിയും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയത്. ഈ ഷെഡ്യൂൾ പൂർത്തിയായതായും ലൈക്കയുടെ പോസ്റ്റിൽ പറയുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുതാരങ്ങളും ഒരുമിച്ച് അഭിനയിച്ചത്.1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. 

തെലുങ്കിൽ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധ് ആണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലോകേഷ് കന​ഗരാജാണ് രജനികാന്തിന്റെ 171-ാം ചിത്രമായ തലൈവർ 171 സംവിധാനം ചെയ്യുന്നത്.

Content Highlights: rajinikanth and amitabh bachchan in thalaivar 170, tj gnanavel new movie, lyca productions