റഹ്മാൻ നായകനാവുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ; 'സമാറ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

റഹ്മാൻ നായകനായി എത്തുന്ന "സമാറ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടന്മാരായ നിവിൻ പോളി, ടോവിനോ തോമസ്, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷബീർ കല്ലറക്കൽ, മനോജ് ഭാരതിരാജ, സുസീന്ദ്രൻ, രഞ്ജിത്ത് ജയകൊടി, ദിവ്യൻഷാ കൗഷിക് എന്നീ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ എത്തിയത്.
നവാഗത സംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരെ പോസ്റ്ററിൽ കാണാം. ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു . കലാസംവിധാനം രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം : ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ : മഞ്ജു ഗോപിനാഥ്. ഡിസൈനർ : മാമിജോ, സ്റ്റിൽസ് : സിബി ചീരൻ.
മാർക്കറ്റിംഗ് : ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പി ആർ : ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.
പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തീയറ്ററുകളിൽ എത്തിക്കും.
Content Highlights: Rahman new movie, samara firstlook poster out