റേച്ചലിന്റെ മനം കവര്‍ന്ന സുന്ദരന്‍; ഹണി റോസ് ചിത്രത്തിലെ റോഷന്‍ ബഷീറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

#Movies Desk
'റേച്ചല്‍' പോസ്റ്റര്‍
'റേച്ചല്‍' പോസ്റ്റര്‍

പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളില്‍ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന 'റേച്ചല്‍'. ഡിസംബര്‍ 12-നാണ് സിനിമയുടെ റിലീസ്. ചിത്രത്തില്‍ നായകവേഷത്തിലെത്തുന്ന റോഷന്‍ ബഷീറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ നിക്കോളാസ് എന്ന കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്. 'ദൃശ്യം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഏറെ അഭിനയ പ്രാധാന്യമുള്ള റോളിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് അറിയാനാകുന്നത്.

പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചല്‍' അഞ്ചുഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയസംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

രണ്ടുപതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയവേഷത്തിലുണ്ട്. പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യപോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ആദ്യഗാനമായി ഇറങ്ങിയ 'കണ്ണില്‍ മാരിവില്ലിന്‍ ചെണ്ട്...' ഏറെ സ്വീകാര്യത നേടുകയുണ്ടായി.

വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലറും നല്‍കിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും റോഷനേയും കൂടാതെ ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ. ജോണ്‍, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.

ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ പ്രഗത്ഭര്‍ 'റേച്ചലി'ന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്. ശ്രീപ്രിയ കമ്പയിന്‍സിലൂടെ ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.

സംഗീതം, പശ്ചാത്തലസംഗീതം: ഇഷാന്‍ ഛബ്ര, എഡിറ്റര്‍: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്: എം.ആര്‍. രാജകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി.സി. സ്റ്റണ്ട്‌സ്, അഷ്‌റഫ് ഗുരുക്കള്‍, മേക്കപ്പ്: രതീഷ് വിജയന്‍, രാജേഷ് നെന്മാറ, കോസ്റ്റ്യൂംസ്: ജാക്കി, കോ- പ്രൊഡ്യൂസര്‍: ഹനാന്‍ മരമുട്ടം, അരുൺ ജീവ, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: പ്രിജിന്‍ ജെ.പി, മാത്യു കോന്നി, ഫിനാന്‍സ് കണ്‍ട്രോളര്‍: റോബിന്‍ അഗസ്റ്റിന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി. മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, ഗാനരചന: ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, രാഹുല്‍ മണപ്പാട്ട്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, വിഎഫ്എക്‌സ്: ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, ഡിഐ: ഇന്ത്യന്‍ സിനിമ കമ്പനി, ടീസര്‍ കട്ട്: ബെന്‍ ഷെരിന്‍ ബി, ട്രെയ്‌ലര്‍ കട്ട്: ഡോണ്‍ മാക്‌സ്, ടീസര്‍ സബ്‌ടൈറ്റില്‍: വിവേക് രഞ്ജിത്ത്, ലീഗല്‍ അഡൈ്വസര്‍ മുഹമ്മദ് സിയാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, അനൂപ് സുന്ദരന്‍.

Content Highlights: Roshan Basheer`s character poster for `Rachel`, starring Honey Rose