എസ്രയ്ക്കു ശേഷം വരുന്നു 'രാ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് നായകനായ 'എസ്ര'യ്ക്ക് ശേഷം മനുഗോപാൽ തിരക്കഥ ഒരുക്കുന്ന ഹൊറർ ചിത്രം 'രാ'യുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു.
മലയാളത്തില ആദ്യത്തെ സോംബി മൂവി എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ. കിരൺ മോഹനാണ് സംവിധാനം.
പാർഥിപനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോഹന്റെ ആദ്യ തമിഴ് ചിത്രം 'ബ്രഹ്മപുരി' റിലീസ് ചെയ്യാനിരിക്കെയാണ് 'രാ' പ്രഖ്യാപിക്കുന്നത്.
'ഒലാലാ' യാണ് ചിത്രത്തിന്റെ നിർമ്മാണം. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Content highlights :ra new malayalam horror movie poster kiran mohan
Content Highlights: