അഞ്ച് സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകള്‍; 'ഖേലോ ഇന്ത്യ'യില്‍ തിളങ്ങി വേദാന്ത് മാധവന്

നടനും സംവിധായകനുമായ ആര്‍. മാധവന്റെ മകനും ദേശീയ നീന്തല്‍ താരവുമായ വേദാന്ത് മാധവന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023-ല്‍ മെഡല്‍ നേട്ടം. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പടെ ഏഴ് മെഡലുകളാണ് മധ്യപ്രദേശില്‍ വെച്ചുനടന്ന ഗെയിംസില്‍ വേദാന്ത് നേടിയത്.
നീന്തല്‍ മത്സരത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയ വേദാന്ത് 400 മീറ്ററിലും 800 മീറ്ററിലും വെള്ളി മെഡല്‍ കരസ്ഥമാക്കി. മകന്റെ മെഡല്‍ നേട്ടത്തിന്റെ സന്തോഷം മാധവന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
മകന്റെയും സഹതാരങ്ങളുടെയും ചിത്രങ്ങള്‍ സഹിതമാണ് മാധവന്റെ പോസ്റ്റ്. ഗെയിംസില്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി കരസ്ഥമാക്കിയ മഹാരാഷ്ട്ര ടീമിനുള്ള അഭിനന്ദവും മാധവന്‍ അറിയിച്ചു. 56 സ്വര്‍ണമുള്‍പ്പടെ 161 മെഡലുകളുമായാണ് വേദാന്ത് ഉള്‍പ്പെടുന്ന മഹാരാഷ്ട്ര വിജയികളായത്.
വേദാന്തിന്റെ നേട്ടത്തെ പ്രശംസിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. താരപുത്രന്‍ സിനിമയ്ക്ക് പകരം കായികം തിരഞ്ഞെടുത്തത് മാതൃകാപരമാണെന്ന് ചിലര്‍ കുറിച്ചു. മാധവന്റെ മകന്‍ എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് വേദാന്ത് മുന്‍പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: R Madhavan son Vedaant bags 5 golds in Khelo India youth games 2023