സംവിധാനം രാമസിംഹന്‍, നിര്‍മാണം അലി അക്ബര്‍; 'പുഴ മുതല്‍ പുഴ വരെ' ഫസ്റ്റ് ലുക്ക്

Puzha muthal puzha vare poster
Puzha muthal puzha vare poster

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 

അടുത്തിടെ ഹിന്ദു മതം സ്വീകരിച്ച് അലി അക്ബര്‍ തന്റെ പുതിയ പേരായ രാമസിംഹന്‍ എന്നതാണ് രചന സംവിധാനം എന്നിവയ്ക്കായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം അലി അക്ബര്‍ എന്ന പേരില്‍ തന്നെയാണ്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍നിന്ന് പണം സ്വീകരിച്ച് നിര്‍മിക്കുന്ന ചിത്രമാണ് ഇത്.

വയനാട് ആണ് പ്രധാന ലൊക്കേഷന്‍. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്. 

Content Highlights: puzha muthal puzha vare movie first look poster, Ramasimhan, ali akbar production 

Content Highlights: