പ്രണയഗാനത്തിന് ചുവടുവച്ച് പ്രിയ വാര്യരും റംസാനും; വീഡിയോ

96 എന്ന തമിഴ്ചിത്രത്തിലെ കാതലേ കാതലേ എന്ന പ്രണയ ഗാനത്തിനൊപ്പം ചുവടുവച്ച് നടി പ്രിയ വാര്യരും നടനും നര്‍ത്തകനുമായ റംസാനും.
ഒരു മുറിക്കുള്ളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ റില്‍സ് വീഡിയോയാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി.
അഡാറ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ പ്രിയ വാര്യര്‍. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവ് ബംഗ്ലാവ്, ഇഷ്‌ക് എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എന്നിവയാണ് പ്രിയയുടെ പുതിയ ചിത്രങ്ങള്‍.
റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയനായ നര്‍ത്തകനാണ് റംസാന്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വത്തില്‍ രതി പുഷ്പം എന്ന് ഗാനത്തിലൂടെ റംസാന്‍ ശ്രദ്ധനേടിയിരുന്നു.
Content Highlights: Priya Prakash warrier, ramzan muhammed, 96 movie songs, Instagram post reels