ഓണം ആഘോഷമാക്കാൻ മാസ് ആക്ഷൻ ഫാമിലി എന്റർടെയ്നർ, രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും; ഖലീഫ: ദ ലെഗസി തുടരും

#Movies Desk
ഖലീഫ: ദ ലെഗസി പോസ്റ്റര്‍, 'ഖലീഫ പാര്‍ട്ട് വണ്‍ ദ റൂളര്‍ പോസ്റ്ററില്‍ പൃഥ്വിരാജ്‌
ഖലീഫ: ദ ലെഗസി പോസ്റ്റര്‍, 'ഖലീഫ പാര്‍ട്ട് വണ്‍ ദ റൂളര്‍ പോസ്റ്ററില്‍ പൃഥ്വിരാജ്‌

പ്രേക്ഷകരെ ആവേശഭരിതമാക്കി പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദർശനം തുടരുന്നു. ആദ്യഷോ കഴിഞ്ഞപ്പോഴേ ഗംഭീര അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനം റിലീസ് ദിവസം വൈകുന്നേരം നടന്നു.

പൃഥ്വിരാജിന്റെ മാസും ആക്ഷനും പഞ്ച് ഡയലോഗും ജേക്‌സ് ബിജോയ്‌യുടെ കിടിലൻ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം പോസ്റ്റീവ് റെസ്‌പോൺസാണ് നൽകുന്നത്. പൃഥ്വിരാജിന്റെ വ്യത്യസ്ത ലുക്കും മോഹൻലാലിന്റെ കാമിയോയും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിലെ മറ്റ് സസ്‌പെൻസ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിന്റെ ട്രേഡ്മാർക്ക് മാസ് പാക്കേജ് സംവിധാനവും ചേർന്നതോടെ സിനിമ ബോക്‌സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ജോമോൻ ടി. ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിറ്റിങ്ങും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമാതാക്കൾ. മാളവിക ശർമ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ട്രെയ്‌ലറിന്റെ അവസാനത്തിൽ കാണിച്ചത് മോഹൻലാലിനെയാണോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവിട്ട് വാർത്തകളിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാരണത്താൽ പൃഥ്വിരാജിനോടൊപ്പം മലയാളത്തിന്റെ ഇതിഹാസം മോഹൻലാലിനെയും പ്രതീക്ഷിച്ചാണ് പ്രേക്ഷകർ 'ഖലീഫ' കാണാനെത്തിയത്.

ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്‌സ് പ്രഭു, ചേതൻ ഡിസൂസ, കോ- ഡയറക്ടർ: സുരേഷ് ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ: കളർ പ്ലാനറ്റ്, വി.എഫ്.എക്‌സ്: പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ്: സിനറ്റ് സേവ്യർ, അഡ്വർടൈസിങ്: ബ്രിങ്‌ഫോർത്ത്.

Content Highlights: Khalifa receives overwhelming positive response from audiences on release day. Sequel titled 'Khalifa The Legacy' officially announced. Features Prithviraj's mass action avatar and a special cameo by Mohanlal. Directed by Vysakh and music scored by Jakes Bejoy