എൻ.എസ്.എസ് ക്യാമ്പ് പശ്ചാത്തലത്തിലെ പ്രണയം; പ്രേംപാറ്റ റിലീസ് പ്രഖ്യാപിച്ചു

കോളേജ് എൻ.എസ്.എസ്. ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ 'പ്രേംപാറ്റ' നവംബർ 27-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മോളിവുഡിൽനിന്ന് വരുന്ന ക്യാമ്പസ് പ്രണയ ചിത്രം എന്ന പ്രത്യേകത 'പ്രേംപാറ്റ'യ്ക്കുണ്ട്.
ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയെ അണിനിരത്തിക്കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. ഇവരെ കൂടാതെ നാൽപ്പതോളം യുവമുഖങ്ങൾ 'പ്രേംപാറ്റ'യിലുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിര ചിത്രത്തിലുണ്ട്.
ആയിഷ, ഇ.ഡി. എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ'. മലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. 'പ്രേംപാറ്റ'യുടെ സഹനിർമാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം. കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസുമാണ്.
സ്റ്റണ്ട്: കലൈ കിങ്സൺ, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം: സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഒമർ നവാസി, മേക്കപ്പ്: സുധി സുരേന്ദ്രൻ, നൃത്തസംവിധാനം: പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ: ശ്രീജു എസ്, സൗണ്ട് ഡിസൈനർ: വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, വി.എഫ്.എക്സ്: എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: സെറീൻ ബാബു, അമൽ സി. സദർ, പബ്ലിസിറ്റി: മാഡിസം ഡിജിറ്റൽ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, വിതരണം: സെൻട്രൽ പിക്ചേഴ്സ്.
Content Highlights: The release date for the upcoming Malayalam campus romance movie 'Premapaatta' has been officially announced for November 27. Directed by Aamir Pallikkal, the film is set against the backdrop of a college National Service Scheme (NSS) camp. Story, screenplay, and dialogues are penned by popular author Lijeesh Kumar, with music composed and co-produced by Ankit Menon. The movie features a massive ensemble cast including Jomon Jyothir, Saaf Boy, Junaiz VP, Saiju Kurup, Anusree, Rajesh Madhavan, and Siddique alongside 40 new faces. Produced under the banner of Studio Outsiders, the distribution will be handled by Central Pictures.