പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: 'പ്രഹരം' ഫസ്റ്റ്ലുക്ക് പോസ്റ്റർ

'ഇതിഹാസ', 'സ്റ്റൈൽ', 'കാമുകി' എന്നീ സിനിമകൾക്ക് ശേഷം ബിനു എസ്. പുതുമുഖം വാമിക താര, യുവ താരം റോഷൻ ചന്ദ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 'പ്രഹരം' എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ ആണ്.
മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
പുതുമുഖങ്ങളായ വാമിക താര, റോഷൻ ചന്ദ്ര എന്നിവരെ കൂടാതെ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സസാണ്ടർ, രാജേഷ് ശർമ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംമ്പർ അവസാനത്തോടെ തീിയേറ്ററുകളിൽ എത്തും.
ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ, ചിത്രസംയോജനം: അരുൺ വൈഗ, ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊജക്ട് ഡിസൈനർ: വൈശാഖ് രവി, പ്രൊഡക്ഷൻ കൺട്രോളർ: പ്രേമൻ പെരുമ്പാവൂർ, കലാസംവിധാനം: അരുൺ ജോസ്, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: പ്രശാന്ത് വി. ഭാസ്കർ, വിഷ്ണു ശിവപ്രദീപ്, ആക്ഷൻ: റൺ രവി, ദിനേഷ് കാശി, അസോസിയേറ്റ് ഡയറക്ടർ: ഉബൈനി യൂസഫ്, വി.എഫ്.എക്സ്: ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ജിസ്സെൻ പോൾ.
Content Highlights: First look poster of the action revenge thriller 'Praharam' has been officially released by actor Unni Mukundan. The film is directed by Binu S, known for films like 'Itihasa', 'Style', and 'Kamuki'. Newcomer Vamika Thara and young actor Roshan Chandra play the lead roles. Produced by Khadar Hassan under the banner of Rathak Arts, with screenplay by Sujith Ajith Kumar and Binu Sadanandan. The movie features an ensemble cast including Sudheesh, Prashanth Alexander, and Rajesh Sharma, and is slated for release in late November.