പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുന്നു; സന്തോഷവാർത്ത പങ്കുവെച്ച് പ്രഭുദേവ

പ്രഭുദേവ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി
പ്രഭുദേവ | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

ടനായും നർത്തകനായും സംവിധായകനുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് പ്രഭുദേവ. മൂന്ന് വർഷം മുമ്പാണ് പ്രഭുദേവ ഹിമാനി സിം​ഗിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ താൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം.

പ്രഭുദേവയുടേയും ഹിമാനിയുടേയും ആദ്യത്തെ കുഞ്ഞാണിത്. വാർത്ത സത്യമാണെന്നും അമ്പതാമത്തെ വയസിൽ ഒരു കുഞ്ഞിന്റെ അച്ഛനായെന്നും പ്രഭുദേവ ഇ-ടൈംസിനോട് പ്രതികരിച്ചു. വളരെ സന്തോഷമുണ്ടെന്നും പൂർണനായെന്ന് തോന്നുന്നതായും പ്രഭുദേവ പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം തത്ക്കാലം നിർത്തിവയ്ക്കുകയാണെന്നും കുറച്ചുനാൾ കുടുംബത്തിനൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി സംവിധായകൻ എസ്.ജെ സിനു ഒരുക്കുന്ന പേട്ട റാപ് ആണ് പ്രഭുദേവ നായകനായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രം.

റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. വിശാൽ, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആൺമക്കളായിരുന്നു ഈ ബന്ധത്തിൽ പ്രഭുദേവയ്ക്കുള്ളത്. ഇതിൽ വിശാൽ 2008-ൽ അന്തരിച്ചു. 2010-ലായിരുന്നു റംലത്തും പ്രഭുദേവയും വേർപിരിഞ്ഞത്.

Content Highlights: prabhudeva and himani singh blessed with a baby girl, prabhudeva news update