'രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ല'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് പൂനം കൗർ

#Movies Desk
പൂനം കൗര്‍, രാഹുല്‍ ഗാന്ധി | Photo: Facebook/ Poonam Kaur, Rahul Gandhi as next PM of INDIA
പൂനം കൗര്‍, രാഹുല്‍ ഗാന്ധി | Photo: Facebook/ Poonam Kaur, Rahul Gandhi as next PM of INDIA

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹപ്രചാരണങ്ങളോട് ആദ്യമായി പ്രതികരിച്ച് നടി പൂനം കൗർ. രാഹുലുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് പൂനം കൗർ വ്യക്തമാക്കി. രാഹുലിനെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ടു മാത്രമാണ്. ചില മാധ്യമങ്ങൾ രാഹുലുമായുള്ള കൂടിക്കാഴ്ചയെ വളച്ചൊടിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചുവെന്നും നടി ആരോപിച്ചു.

2022-ൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പൂനം കൗർ പങ്കാളിയായിരുന്നു. തെലങ്കാനയിലെ മെഹബൂബ്‌നഗറിലെ ധർമപുരത്തുവെച്ചാണ് നടി യാത്രയിൽ പങ്കാളിയായത്. രാഹുൽ ഗാന്ധി നടിയുടെ കൈപിടിച്ചു നടക്കുന്ന ചിത്രങ്ങൾ പിന്നാലെ വൈറലായി.

ചിത്രം പ്രചരിച്ചതിന് പിന്നാലെ നടിയേയും രാഹുൽ ഗാന്ധിയേയും ബന്ധപ്പെടുത്തി ബിജെപി നേതാക്കൾ ഉൾപ്പെടെ അപവാദപ്രചരണവുമായി രംഗത്തെത്തി. താൻ വീഴാൻ പോയപ്പോൾ രാഹുൽ കൈ പിടിക്കുകയായിരുന്നുവെന്നാണ് അന്ന് നടി മറുപടി നൽകിയത്.

പഞ്ചാബിൽ ജനിച്ച പൂനം കൗർ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. നടി ഏറെക്കാലമായി ഹൈദരാബാദിലാണ് താമസം.

Content Highlights: Actress Poonam Kaur addresses rumors linking her with Rahul Gandhi, clarifies they have no personal relationship