'കുക്കിനൊരു കിസ്സ് കൊടുക്കൂ' കാരറ്റ് ഹല്‍വ പരീക്ഷിച്ച് നടി പൂജ ഹെഗ്‌ഡെ

Pooja Hegde|Instagram
Pooja Hegde|Instagram

ക്വാറന്റീന്‍ ദിനങ്ങള്‍ തീരുന്നതുവരെ എന്തൊക്കെ ചെയ്യാം. പാചകപരീക്ഷണങ്ങളാണ് എല്ലാവരുടെയും ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍കുന്നത്. ബിരിയാണി, കേക്ക്, മസാല ദോശ അങ്ങനെ നീളുന്നു താരങ്ങളുടെ ലോക്ക്ഡൗണ്‍കാല പാചക പരീക്ഷണങ്ങള്‍. 

ഏറ്റവും പുതിയ മാസ്റ്റര്‍ ഷെഫ് തെന്നിന്ത്യന്‍ നടി പൂജ ഹെഗ്‌ഡെയാണ്. കാരറ്റ് ഹല്‍വയാണ് പൂജ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. ക്വാറന്റീന്‍ കാലത്തെ കുക്കിന് ഒരു കിസ്സ് കൊടുക്കൂ എന്നാണ് നടി ഹാഷ്ടാഗ് ചെയ്തിരിക്കുന്നത്. 

ഹല്‍വ ഉണ്ടാക്കുകയും അത് കഴിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഹല്‍വ ഉണ്ടാക്കി കഴിച്ചു. മാസ്റ്റര്‍ ഷെഫ് പൂജ ഹെഗ്‌ഡെ ഉണ്ടാക്കിയ കാരറ്റ് ഹല്‍വ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അച്ഛനും അമ്മയും ഹല്‍വ കഴിച്ച് അഭിപ്രായം പറയുന്ന വീഡിയോയും തന്റെ സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത്തവണ ഞാന്‍ ഉണ്ടാക്കേണ്ടി വന്നില്ല' എന്ന് അമ്മ പറഞ്ഞപ്പോള്‍. 'ക്വാറന്റീന്‍ കൊണ്ട് ഒരു ഉപകാരം ഉണ്ടായി, ഇവിടെ ചിലര്‍ പാചകം പഠിച്ചു' എന്നായിരുന്നു അച്ഛന്റെ കമ്മന്റ്.

Content Highlights: Pooja hegde turns master chef and makes carrot halwa during quarantine

Content Highlights: