ഹോട്സ്റ്റാറിൽ നമ്പര്‍ വണ്ണായി 'പൊന്‍മാന്‍'

Photo: Special arrangement
Photo: Special arrangement

ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോ മോള്‍, സന്ധ്യ രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്മാന്‍ മാര്‍ച്ച് 14-നാണ് ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം,ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഈ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 

കൊല്ലത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായ പൊന്മാന്‍ മലയാളികളുടെ മനസ്സിലിടം നേരത്തേ ഇടംനേടിയിരുന്നു. 

ജി.ആര്‍. ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യു ചേര്‍ന്നാണ് പൊന്മാന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിച്ചത്. വാര്‍ത്താ പ്രചരണം- ബ്രിങ് ഫോര്‍ത്ത്.

Content Highlights: Ponmaan: Hotstar`s No. 1 Malayalam Hit