പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി ശ്രീനാഥ് ഭാസിയുടെ പൊങ്കാല രണ്ടാം വാരത്തിലേക്ക്

ശ്രീനാഥ് ഭാസി നായകനായ 'പൊങ്കാല' 2-ാം വാരത്തിലേക്ക്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി വന്ന ഈ ചിത്രം ഇതിനോടകം തന്നെ യുവപ്രേക്ഷകശ്രദ്ധ നേടി. എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത 'പൊങ്കാല' ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൊ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. വിതരണം ഗ്രേസ് ഫിലിം കമ്പനി.ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്.
ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത 'പൊങ്കാല 'ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനയാണ് നായിക. ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം: ജാക്സണ്‍, എഡിറ്റര്‍: അജാസ് പുക്കാടന്‍, സംഗീതം: രഞ്ജിന്‍ രാജ്, മേക്കപ്പ്: അഖില്‍ ടി. രാജ്, കോസ്റ്റ്യും ഡിസൈന്‍: സൂര്യാ ശേഖര്‍, ആര്‍ട്ട്: നിധീഷ് ആചാര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സെവന്‍ ആര്‍ട്സ് മോഹന്‍, ഫൈറ്റ്: മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍സ്: അര്‍ജുന്‍ ജിബി, മാര്‍ക്കറ്റിംഗ് : ബ്രിങ്‌ഫോര്‍ത്ത്, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈമെന്റ്.
Content Highlights: Sreenath Bhasi`s `Pongala`, based on true events, is winning young audiences in its second week! This action-packed film is a must-watch.