ജൂനിയർ ആർട്ടിസ്റ്റിൻ്റെ പീഡനപരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു

ശ്രീകുമാർ മേനോന്‍ | ഫോട്ടോ: എസ്. ശ്രീകേഷ്
ശ്രീകുമാർ മേനോന്‍ | ഫോട്ടോ: എസ്. ശ്രീകേഷ്

കൊച്ചി:  സംവിധായകൻ ശ്രീകുമാർ മേനോനെതിരേ പീഡന പരാതി. പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച്  പീഡിപ്പിച്ചെന്നാണ് പരാതി. ഇ മെയിൽ മുഖാന്തരം ലഭിച്ച പരാതിയെ തുടർന്ന് മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ കമ്മിഷന് കൈമാറിയിട്ടുണ്ട്.  

ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി അവസരം വാ​ഗ്ദാനം ചെയ്യുകയും അതിനായി എത്തിയപ്പോൾ കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇ മെയിൽ വഴിയാണ് പരാതിപ്പെട്ടിരിക്കുന്നത്. അതേസമയം പരാതിയുടെ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

പരാതിയിൽ മരട് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്.

Content Highlights: police case against director sreekumar menon