‘സൂര്യക്ക് ചെറുപ്പം മുതലേ ആക്ഷൻ സിനിമകളോട് പ്രിയം’, മകൻ നായകനായെത്തുന്ന സിനിമയേക്കുറിച്ച് വിജയ് സേതുപതി

വിജയ് സേതുപതി, സൂര്യ സേതുപതി| ഫോട്ടോ: Instargam/@ vijayasethupathi, suryavijaygurunathasethupathi
വിജയ് സേതുപതി, സൂര്യ സേതുപതി| ഫോട്ടോ: Instargam/@ vijayasethupathi, suryavijaygurunathasethupathi

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം 'ഫീനിക്‌സ്' പ്രക്ഷകരിലേക്കെത്താൻ തയ്യാറെടുക്കുകയാണ്.

സിനിമയിൽ മകന് അവസരം നൽകിയതിന് സംവിധായകൻ അനൽ അരസുവിനോടുള്ള നന്ദി പ്രകടിപ്പിച്ചിരിക്കുകയാണ് വിജയ്. 

കണ്ടുമുട്ടിയത് ജവാൻ സെറ്റിൽ വെച്ച്

ഷാരൂഖ് ഖാൻ ചിത്രം ജവാൻ്റെ ചിത്രീകരണത്തിനെടാണ് താൻ അനൽ അരസുവിനെ കണ്ടുമുട്ടിയതെന്ന് ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ സംസാരിക്കവെ  വിജയ് സേതുപതി പറഞ്ഞു. കഥ വിവരിച്ച ശേഷം മകനെ ഈ സിനിമയിൽ അഭിനയിക്കാൻ അനുവദിക്കാമോ എന്ന് ചോദിച്ചുവെന്ന് വിജയ് സേതുപതി പറയുന്നു. 'നിങ്ങളും അവനും സംസാരിക്കൂ' എന്നായിരുന്നു ഞാൻ മറുപടി നൽകിയത്' - അദ്ദേഹം പറഞ്ഞു. സിനിമ കണ്ടപ്പോൾ തനിക്ക് അതിയായ സന്തോഷം തോന്നിയെന്നും ഇത് മകന് ഒരു മികച്ച തുടക്കമാണ് എന്നും സേതുപതി പറഞ്ഞു.

മകന് താത്പര്യം മാസ് സിനിമകളോട്

'മകൻ സൂര്യക്ക് ചെറുപ്പം മുതലേ ആക്ഷൻ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവൻ മാസ് സിനിമകളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അച്ഛാ നിങ്ങൾ കൂടുതൽ മാസ് സിനിമകൾ ചെയ്യണം എന്ന് അവൻ എപ്പോഴും തന്നോട് പറയാറുണ്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് സംവിധായകൻ അനൽ അരസുവിനോടും നിർമ്മാതാവ് രാജലക്ഷ്മിയ്ക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. നവംബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സൂര്യ സേതുപതിയുടെ ആദ്യനായക വേഷമാണെങ്കിലും 'നാനും റൗഡി താന്‍', 'സിന്ധുബാദ്' തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്.

സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകരാണ് 'ഫിനിക്‌സി'ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തീവ്രമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം എ.കെ. ബ്രേവ്മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlights: Vijay Sethupathi expresses gratitude to director Anala Arasu for giving his son Surya Sethupathi his first lead role in the action film `Phoenix`.