തിയേറ്റർ ഉടമകളുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സി - കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കോവിഡ് സാഹചര്യം വിലയിരുത്താൻ സർക്കാർ യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതിനാൽ സർക്കാർ തീരുമാനം അറിഞ്ഞ ശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി മാറ്റിയത്.
ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല തിയേറ്ററടയ്ക്കാനുള്ള നിർദേശമെന്നു ചൂണ്ടിക്കാട്ടി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹർജി നൽകിയിരിക്കുന്നത്.
തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും വിശദീകരിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
Content Highlights : petition of the theater owners will be considered on Monday
Content Highlights: