പേട്രിയറ്റിലെ ആദ്യഗാനം സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ പുറത്തിറങ്ങും

#Movie Desk
പേട്രിയറ്റ് സിനിമയുടെ പോസ്റ്റർ, സുഷിൻ ശ്യാം
പേട്രിയറ്റ് സിനിമയുടെ പോസ്റ്റർ, സുഷിൻ ശ്യാം

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ പേട്രിയറ്റിലെ ആദ്യഗാനം സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ മാർച്ച് 12ന്‌ റിലീസ് ചെയ്യും. ചിത്രത്തിലെ ഗാനങ്ങളും ഒറിജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് സുഷിൻ ആണ്. അൻവർ അലിയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

മൂന്ന് ഗാനങ്ങളുള്ള ചിത്രത്തിലെ 'കാറ്റു തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് മാർച്ച് 12 ന് ആദ്യം പുറത്തിറങ്ങുന്നത്. കപിൽ കപിലനും സായ് പ്രഭയും ആലപിച്ച ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനുമാണ്.

ഇതാദ്യമായാണ് സുഷിൻ ശ്യാമിന്റെ യുറ്റ്യൂബ് ചാനലിലൂടെ ഒരു സിനിമാഗാനത്തിന്റെ റിലീസ് നടക്കുന്നത്. ചലച്ചിത്ര ഗാനങ്ങൾ കൂടാതെ സ്വതന്ത്ര സംഗീതവും സുഷിന്റെ യുറ്റ്യൂബ് ചാനലിലൂടെ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്ന് നിർമിച്ച പേട്രിയേറ്റ്, വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുൻപേ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഈ വർഷം ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.

Content Highlights: Patriot's first song 'Kaattu Thottappol' releases on March 12., First-ever movie song launch on Sushin Shyam's YouTube channel., Features Kunchacko Boban and Darshana Rajendran., Directed by Mahesh Narayanan with music by Sushin Shyam., High anticipation due to the star-studded cast including Mammootty and Mohanlal.