പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: മമ്മൂട്ടി മുഖ്യാതിഥി

#മൂവി ഡെസ്ക്
മമ്മൂട്ടി | ഫോട്ടോ: Facebook
മമ്മൂട്ടി | ഫോട്ടോ: Facebook

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 1-ന് വൈകുന്നേരം 3 മണിക്ക് പരുമല ദേവാലയ അങ്കണത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

വിവിധ ദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥടകർ എത്തുന്ന പദയാത്രയുടെ സംഗമത്തിന്റെ സമാപനത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

Content Highlights: Malayalam megastar Mammootty will be the chief guest at the closing public meeting of the 124th Orma Perunnal of Saint Parumala Thirumeni at Parumala Church on November 1, which will be inaugurated by Catholicos Baselios Marthoma Mathews III.