ഇത് 'പക'യുടെ കഥ; ട്രെയ്ലർ

നവാഗതനായ നിതിൻ ലൂക്കോസ് സംവിധാനം ചെയ്യുന്ന പകയുടെ(റിവർ ഓഫ് ബ്ലഡ്) ട്രെയ്ലർ പുറത്തിറങ്ങി. ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് പക. നിതിൻ ലൂക്കോസിന്റേത് തന്നെയാണ് പകയുടെ രചനയും. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ് . അരുണിമ ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത് .
content highlights : paka movie trailer nithin lukose
Content Highlights: