20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

നിവിൻ പോളി നായകനായി തീയറ്ററുകളിൽ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദർശനം തുടരുകയാണ്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രത്തിന് മൂന്നാം ദിനം ആദ്യ രണ്ട് ദിനങ്ങളേക്കാൾ കൂടുതൽ ബുക്കിംഗ് നേടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നെറ്റ്ഫ്‌ളിക്സാണ് വലിയൊരു തുകക്ക് ചിത്രത്തിൻ്റെ ഒ ടി ടി അവകാശം നേടിയത്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.
മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ദിനങ്ങളിൽ നേടിയ മികച്ച കളക്ഷൻ പിന്നാലെ ഞായറും ദീപാവലി അവധി ദിനമായ തിങ്കളാഴ്ചയും കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നതോടെ ചിത്രം വമ്പൻ ഹിറ്റായി തീരും എന്നുറപ്പാണ്. ആദ്യദിനത്തേക്കാൾ കൂടുതൽ ഹൗസ്ഫുൾ ഷോകളാണ് തുടർന്നുള്ള ദിവസങ്ങളിൽ കാണുവാൻ സാധിക്കുന്നത്.
ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, സംഗീതം - ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്‌സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് - മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ - ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് - പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ - ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് - ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് - രഞ്ജിനി അച്യുതൻ, സ്റ്റിൽസ് - ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് - ഓൾഡ് മങ്ക്‌സ്, പി ആർ ഒ - ആതിര ദിൽജിത്.
Content Highlights: Padavettu, Netflix Nivin Pauly Adithi Balan Liju Krishna