ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒടിടിയിലേക്ക്; മാര്‍ച്ച് 20-ന് സ്ട്രീമിങ് ആരംഭിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുഞ്ചാക്കോ ബോബന്‍ നായകനായ ജിത്തു അഷ്‌റഫ് ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ഒടിടിയിലേക്ക്. മാര്‍ച്ച് 20-ന് നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.

നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ്  ജിത്തു അഷ്‌റഫ്. 'ഇരട്ട' എന്ന ചിത്രത്തിന്റെ കോ-ഡയറക്ടര്‍  കൂടിയായ ജിത്തു അഷ്റഫ് ഒരുക്കിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്. സൂപ്പര്‍ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. 

'ജോസഫ്', 'നായാട്ട്' എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ചാക്കോച്ചന്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി. വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ക്യാമറ. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ സി പിള്ള. ചീഫ് അസോ. ഡയറക്ടര്‍ ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോഗി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി. നമ്പ്യാര്‍, സുഹൈല്‍, ആര്‍ട്ട് ഡയറക്ടര്‍: രാജേഷ് മേനോന്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍.

Content Highlights: `Officer on Duty`, streaming on Netflix from March 20th