'കര'ത്തിന് ശേഷം നോബിള്‍ ബാബു തോമസ് നായകനായി ഹ്രസ്വചിത്രം; 'അടവി'

'കരം' എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് ശേഷം നോബിള്‍ ബാബു തോമസ് നായകനായി കാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'അടവി' ഷോര്‍ട്ട് ഫിലിം എത്തുന്നു. വൃദ്ധി വിശാലും കേരളത്തിലെ ഒരു ഗജവീരനും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'അടവി' ഒരുങ്ങുന്നുണ്ട്.
'അടവി' എന്ന പേരിന്റെ അര്‍ഥം കാട് എന്നാണ്. പ്രകൃതിയുടെ ഭീതിജനകമായ വശം മാത്രമേ എല്ലാവര്‍ക്കും അറിയൂ, എന്നാല്‍ മാതൃസഹജമായൊരു കരുതലും കൂടിയുണ്ട്. അതേക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നും വിസ്മയിപ്പിച്ചിട്ടുള്ള കാടാകുന്ന മാന്ത്രിക പ്രപഞ്ചം അത് നമുക്ക് കാണിച്ച് തരും. അതാണ് 'അടവി'യുടെ പ്രമേയം.
'കുളിസീന്‍', 'മറ്റൊരു കടവില്‍' എന്നീ ഹിറ്റ് ഷോര്‍ട്ട്ഫിലിമുകളുടെ സംവിധായകന്‍ രാഹുല്‍ കെ. ഷാജിയാണ് 'അടവി' സംവിധാനം ചയ്യുന്നത്. കൈലാസം ഡ്രീംവര്‍ക്സിന്റെ ബാനറില്‍ അമല്‍ ഗോപാലകൃഷ്ണനാണ് നിര്‍മാണം. രാഹുല്‍ രാജാണ് സംഗീതം ഒരുക്കുന്നത്. അഭിനയത്തിലൂടെ പ്രിയങ്കരനായ അഹമ്മദ് സിദ്ധിഖ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിലഹരി സ്വതത്ര എഡിറ്ററാകുന്ന ചിത്രംകൂടിയാണ് 'അടവി'. ശ്രീറാം ചന്ദ്രശേഖര്‍ ഛായാഗ്രാഹകന്‍. പോസ്റ്റര്‍ ഒരുക്കിയത് സുജിത് ഡിസൈന്‍സാണ്. ക്രിയേറ്റിവ് ഡയറക്ടര്‍ രാജേഷ് സുബ്രമണ്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശോഭ് കെ.വി.
Content Highlights: Noble Babu Thomas takes the lead in `Adavi`, a short film set in a forest, exploring its protective side. Releasing in multiple languages