'ഞാന്‍ കണ്ടതാ സാറേ..'; വരുണ്‍ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Njan Kandatha Saree First look
Njan Kandatha Saree First look

വരുണ്‍ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാന്‍ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു. നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തില്‍ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയില്‍ നീതിദേവതയെ കാണാന്‍ കഴിയുക. ഇതില്‍ ഒരു കണ്ണ പാതി താഴ്ത്തി നോക്കുന്നത് ഒരു ദൃക് സാഷിയെ അനുസ്മരിപ്പിക്കുന്നു. 'ഞാന്‍ കണ്ടതാ സാറേ...' എന്ന ടൈറ്റില്‍ തന്നെ ഒരു ദൃക്‌സാക്ഷിയെ ഓര്‍മ്മപ്പെടുത്തുന്നു.

ഹൈലൈന്‍ പിക്‌ച്ചേഴ്‌സ്ഇന്‍ അസ്സോസ്റ്റി യേഷന്‍ വിത്ത് ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്നു നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം. കോ- പ്രൊഡ്യൂസര്‍ - ബാബു ആര്‍. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ അബ്ദുള്‍ അസീസ്റ്റ്
നര്‍മ്മത്തിലൂടെ ഒരു ത്രില്ലര്‍ സിനിമയാണ് ഈ ചിത്രത്തിലൂടെ വരുണ്‍ ജി. പണിക്കര്‍ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്ത് നായകനാകുന്ന ഈ ചിത്രത്തില്‍ മെറീനാ മൈക്കിളാണു നായിക. അനൂപ് മേനോന്‍, ബൈജു സന്തോഷ്, സുധീര്‍ കരമന അലന്‍സിയര്‍, സാബുമോന്‍, സമ്പത്ത് റാം, ജിബിന്‍ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗര്‍മ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരന്‍, എന്നിവരും പ്രധാന താരങ്ങളാണ്.
രചന - അരുണ്‍ കരിമുട്ടം. സംഗീതം - രാഹുല്‍ രാജ്. ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് -എം.എസ്. അയ്യപ്പന്‍ നായര്‍.
കലാസംവിധാനം. - സാബുറാം. മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യും ഡിസൈന്‍ - അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സഞ്ജു അമ്പാടി. ഫിനാന്‍സ് കണ്‍ടോളര്‍ - സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ -മാനേജര്‍ - കുര്യന്‍ ജോസഫ് . പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരുകന്‍.എസ്. തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വാഴൂര്‍ ജോസ്.

Content Highlights: njan kandatha saree movie first look varun G panicker indrajith marina Michael