55ാമത് ഗോവ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി നിവിന്‍ പോളിയുടെ ഫാര്‍മ

വെബ്‌സീരിസ് അഭിനേതാക്കള്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍
വെബ്‌സീരിസ് അഭിനേതാക്കള്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍

ദ്യ വെബ്‌സിരീസുമായി മലയാളികളുടെ സൂപ്പര്‍ താരം നിവിന്‍ പോളി. കേരള ക്രൈം ഫയല്‍സ്, മാസ്റ്റര്‍പീസ് എന്നീ വെബ് സീരീസുകള്‍ക്ക് ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഈ വെബ്‌സീരീസ് എത്തുന്നത്. 

ഉണ്ട, ജെയിംസ് ആന്‍ഡ് അലീസ്, ഇവിടെ, പോക്കിരി സൈമണ്‍, ബൈസിക്കല്‍ തീവ്‌സ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള കൃഷ്ണന്‍ സേതുകുമാറിന്റെ നിര്‍മ്മാണത്തിലെത്തുന്ന സീരിസ് ഉടന്‍ തന്നെ പ്രേക്ഷകരിലെത്തും.

നവംബര്‍ 27 ന് നടന്ന iffiയുടെ 55-ആം എഡിഷനില്‍ ഫാര്‍മ വെബ് സീരിസിന്റെ വേള്‍ഡ് പ്രീമിയറില്‍ സീരിസിലെ അഭിനേതാക്കളായ നരേന്‍, ശ്രുതി രാമചന്ദ്രന്‍, രജിത് കപൂര്‍, ആലേഖ് കപൂര്‍, വീണ നന്ദകുമാര്‍, മുത്തുമണി തുടങ്ങിയവരും ടെക്നിഷ്യന്മാരും പങ്കെടുത്തു. കഥയിലെ പുതുമ നിറഞ്ഞ ആവിഷ്‌കാരം കൊണ്ടും സാങ്കേതിക മികവ് കൊണ്ട് മേളയില്‍ മികച്ച അഭിപ്രായമാണ് ഫാര്‍മക്ക് ലഭിച്ചത്. 

ഒരു സാധാരണ സെയില്‍സ്മാന്റെ ജീവിതത്തിലൂടെയാണ് ഫാര്‍മയുടെ കഥ വികസിക്കുന്നത്. നിവിന്‍ പൊളിയുടെ ഒരു മികച്ച പ്രകടനമാണ് ഫാര്‍മയിലൂടെ പ്രേക്ഷകര്‍ കണ്ടത്. ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ് ഫാര്‍മ വെബ് സീരീസ് സംവിധാനം ചെയ്തത്. നൂറോളം കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫാര്‍മയിലേക്കെത്തിയേതെന്ന് സംവിധായകന്‍ പി ആര്‍ അരുണ്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്‌സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടര്‍ : സാഗര്‍ കാസ്റ്റിങ് വിവേക് അനിരുദ്ധ്. കൊച്ചി, തൃശൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, അമൃത് സര്‍ എന്നിവയായിരുന്നു വെബ് സീരിസിന്റെ പ്രധാന ലൊക്കേഷനുകള്‍. പി.ആര്‍.ഒ അരുണ്‍ പൂക്കാടന്‍.

Content Highlights: nivin pauly new web series from disney+ hotstar