നിഹാരിക കോനിഡേല വിവാഹിതയായി; ചിത്രങ്ങൾ കാണാം

നിഹാരികയുടെ വിവാഹത്തിൽ നിന്നും| Photo: Instagram.com|p|CIlhcS6Mcwp|
നിഹാരികയുടെ വിവാഹത്തിൽ നിന്നും| Photo: Instagram.com|p|CIlhcS6Mcwp|

തെലുങ്കു നടി നിഹാരിക കോനിഡേല വിവാഹിതയായി. ചൈതന്യ ജൊന്നല​ഗെഡ്ഡയാണ് വരൻ. ഉദയ് പൂരിൽ  വച്ച് നടന്ന ച‌‌ടങ്ങിൽ അ‌‌‌ടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നിഹാരികയു‌‌ടെ ബന്ധുക്കളായ ചിരഞ്ജീവി, അല്ലു അർജുൻ, ​രാം ചരൺ തുടങ്ങിയവർ പങ്കെ‌ടുത്തു.

നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.തെലുങ്കു നടൻ വരുൺ തേജ് സഹോദരനാണ്. 

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

Content Highlights: Niharika Konidela And Chaitanya JV's  lavish Wedding in Udaipur Photos

Content Highlights: