‘ട്രോളുകൾ ആസ്വദിച്ചു, വിമർശനങ്ങളിൽനിന്ന് പഠിച്ചു’; ‘പാരഡൈസി’ന് ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് നാനി

തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി പാരഡൈസി'ന് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളിൽ നന്ദി അറിയിച്ച് തെലുങ്ക് നടൻ നാനി. സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളും രസകരമായ ട്രോളുകളും താൻ കണ്ടെന്നും തെറ്റുകൾ തിരുത്താൻ അഭിപ്രായങ്ങൾ സഹായിച്ചെന്നും നടൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രതികരണത്തിൽ വ്യക്തമാക്കി.
'നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും ഞാൻ കണ്ടു. നിങ്ങൾ നൽകിയ സ്‌നേഹത്തിന് നന്ദി. ഒപ്പം രസകരമായ ട്രോളുകൾ ഞാൻ ആസ്വദിച്ചു. പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഒപ്പം പ്രേക്ഷകർ ചൂണ്ടിക്കാണിച്ച പോരായ്മകളിൽനിന്ന് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു.' നാനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാ അനുഭവം നൽകാൻ വലിയ അധ്വാനത്തോടെയാണ് 'ദി പാരഡൈസ്' നിർമിച്ചത്. അത് ആഘോഷിക്കാനും വിലയിരുത്താനുമുള്ള പൂർണ സ്വാതന്ത്ര്യം പ്രേക്ഷകർക്കുണ്ട്. തന്നോട് കാണിച്ച സ്‌നേഹത്തിനും നന്ദിയുണ്ടെന്നും നടൻ കുറിച്ചു.
ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത 'ദി പാരഡൈസ്' എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 'ദസറ' എന്ന ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിച്ച ചിത്രമാണിത്. ചിത്രത്തിലെ പ്രമേയം, അക്രമരംഗങ്ങൾ, നാനിയുടെ പ്രകടനം എന്നിവയെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
Content Highlights: Telugu actor Nani expressed gratitude to the audience for their response to his latest film, The Paradise. Nani stated that he enjoyed the memes and trolls circulating online about the movie. The actor acknowledged the constructive criticism and noted that it helped him learn and improve. Directed by Srikanth Odela, The Paradise marks the duo's second collaboration after Dasara. The film has been receiving mixed reactions, with discussions centered on its storyline, violence, and Nani's performance.