നായികയായി പുതുമുഖം മൃണാളിനി ഗാന്ധി; 'നമുക്ക് കോടതിയില്‍ കാണാം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'നമുക്ക് കോടതിയില്‍ കാണാം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
'നമുക്ക് കോടതിയില്‍ കാണാം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമായ 'നമുക്ക് കോടതിയില്‍ കാണാം' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഹസീബ് ഫിലിംസ് ആന്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്.
ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബര്‍ ഈ ചിത്രത്തിന്റേയും തിരക്കഥ രചിച്ചിരിക്കുന്നു.

ശ്രീനാഥ് ഭാസി, ലാലു അലക്‌സ്, രണ്‍ജി പണിക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആന്റണി, നിരഞ്ജ് മണിയന്‍പിള്ള രാജു, ജാഫര്‍ ഇടുക്കി, സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവര്‍ക്കൊപ്പം പുതുമുഖം സഫല്‍ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു എന്നതും പ്രത്യേകതയാണ്. 

വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് രാഹുല്‍ സുബ്രഹ്‌മണ്യം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം: മാത്യു വര്‍ഗീസ്, നിര്‍മ്മാണ നിര്‍വ്വഹണം : നിജില്‍ ദിവാകര്‍. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും. 


 

Content Highlights: namuk kodathiyil kaanam movie firstlook poster