ഇവൾ കോവിഡ് 19 പോരാളി,പ്ലാസ്മ ദാനം ചെയ്തിരിക്കുന്നു,ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു കുഞ്ഞേ..

കോവിഡിനെതിരേ പോരാടി വിജയിച്ച അനന്തിരവളെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി നഫീസ അലി. കോവിഡ് രോഗവിമുക്തയായ ദിയാ നായിഡു കൊറോണ വൈറസ് ചികിത്സാര്‍ത്ഥം തന്റെ പ്ലാസ്മ ദാനം ചെയ്തതിനെക്കുറിച്ചാണ് നഫീസയുടെ കുറിപ്പ്.
“എന്റെ പ്രിയപ്പെട്ട അനന്തിരവൾ ദിയാ നായിഡു, ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു ധീരയായ കുഞ്ഞേ.. ഒരു കോവിഡ് 19 പോരാളി –അതീവ ഗുരുതരാവസ്ഥയിലായ കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി അവളുടെ പ്ലാസ്മ നൽകാമെന്ന് സമ്മതിച്ചിരിക്കുന്നു. കോവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യുന്നത് അത്ര സങ്കീർണമായ പ്രക്രിയ അല്ല. രണ്ട് മണിക്കൂർ കൊണ്ട് എല്ലാം കഴിയും. നഫീസ കുറിക്കുന്നു.
പ്ലാസ്മ ദാനം ചെയ്ത ശേഷം തിരിച്ചെത്തിയ ദിയ എഴുതിയ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
ദിയ അവളുടെ പ്ലാസ്മ ദാനം ചെയ്തതിനു ശേഷം വീട്ടില്‍ മടങ്ങിയെത്തി. ജീവന് രക്ഷിക്കാനുതകുന്നത് കൊണ്ട് അതിനു വിലയിടാനാവില്ല. ദയവു ചെയ്ത് എല്ലാവരും അവളുടെ കോവിഡ് 19 പോരാട്ടത്തിന്റെ കഥ വായിക്കുകയും ആധികാരികമായ ആ വിവരങ്ങള്‍ ഷെയര്‍ ചെയ്യുകയും വേണം. ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് അത്. ജീവന് രക്ഷിക്കാന്‍ സഹായിക്കൂ,” അവര്‍ എഴുതി.
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നര്‍ത്തകിയും നൃത്തസംവിധായികയുമാണ് ദിയാ നായിഡു. കോവിഡ് 19 നെതിരയുളള തന്റെ പേരാട്ടത്തിനെക്കുറിച്ചും പ്ലാസ്മ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിക്കും ദിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
Content Highlights :Nafisa Ali About her Niece who donates her plasma after recovered from covid 19
Content Highlights: