'നടന്ന സംഭവ'ത്തിനിടയിൽ നടന്നൊരു സംഭവം, സഹതാരങ്ങൾക്ക് പണി കൊടുത്ത് സുരാജ് വെഞ്ഞാറമ്മൂട്

വീഡിയോയിൽ നിന്നും
വീഡിയോയിൽ നിന്നും

ജൂൺ 21-ന് തിയേറ്ററുകളിലെത്തുന്ന ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ചിത്രമാണ് 'നടന്ന സംഭവം'. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 

രാത്രി വൈകിയും ചിത്രീകരണം നടന്ന ഒരു ദിവസം സുരാജ് വെഞ്ഞാറമ്മൂട് സഹതാരങ്ങൾക്ക് ഒരു ചെറിയ പണി കൊടുത്തിരിക്കുകയാണ്. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. നാക്കുളുക്കാതെ സുരാജ് പറഞ്ഞ ഒരു വാചകം മറ്റുള്ളവരോട് പറയാനാണ് അദേഹം ആവശ്യപ്പെട്ടത്.  ആദ്യ ശ്രമത്തിൽ ബിജു മേനോനും സഹതാരങ്ങളായ ലിജോ മോളും സുധി കോപ്പയും സംവിധായകൻ വിഷ്ണു നാരായണും നിർമ്മാതാവ് അനൂപ് കണ്ണനുമൊക്കെ ഈ മത്സരത്തിൽ പരാജയപ്പെട്ടു. അവസാന ശ്രമത്തിൽ ലിജോ മോൾ വിജയിക്കുകയും ചെയ്തു. 

ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു.  അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥനാണ്. മാനുവൽ ക്രൂസ് ഡാർവിനാണ് എക്സികുട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവൻ. സം​ഗീതം അങ്കിത് മേനോൻ. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ശ്രുതി രാമചന്ദ്രൻ, ലിജോ മോൾ, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 
പി ആർ ഓ മഞ്ജു ഗോപിനാഥ്.
 

Content Highlights: nadanna sambhavam movie location video