മിഷ്കിന്റെ 'പിശാശ് 2', ആൻഡ്രിയ നായിക; ഫസ്റ്റ് ലുക്ക് പുറത്ത്

Pisasu 2 Poster
Pisasu 2 Poster

മിഷ്‍കിന്റെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ചിത്രം പിശാശിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. പിശാശ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആന്‍ഡ്രിയ ജെര്‍മിയ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ടി.മുരു​ഗാനന്ദം നിർമിക്കുന്ന ചിത്രത്തിന് സം​ഗീതം നൽകുന്നത് കാർത്തിക് രാജയാണ്. ചിത്രം ഈ വർഷം അവസാനത്തോടെ പ്രദർശനത്തിനെത്തും

പൂർണ, സന്തോഷ് പ്രതാപ് എന്നിവർക്ക് പുറമേ വിജയ് സേതുപതിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലും ചിത്രം പുറത്തിറങ്ങും.

2014 ലാണ് പിശാശ് പുറത്തിറങ്ങുന്നത്. നാഗയും പ്രയാഗ മാർട്ടിനുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു. ബാലയായിരുന്നു ചിത്രത്തിന്റെ നിർമാതാവ്.‍



content highlights : Mysskins Pisaasu 2 first look Andreah Jeramiah in lead role

Content Highlights: