മമ്മൂട്ടി ആരാധകനായ 'മിസ്റ്റര്‍ ബംഗാളി' വെള്ളിയാഴ്ച തിയേറ്ററുകളില്‍; ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്

വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ പ്രമുഖ യൂട്യൂബറായ ജോബി വയലുങ്കല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ബംഗാളി: ദി റിയല്‍ ഹീറോ' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രം ജനുവരി മൂന്നിനാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന് ക്ലീന്‍ 'യു' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകനായ ബംഗാളിയുടെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം നിര്‍മ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണന്‍, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാര്‍ട്ടിന്‍, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
സംവിധായകന്‍ ജോബി വയലുങ്കലാണ് ചിത്രത്തിന്റെ കഥയെഴുതിയത്. സംവിധായകനൊപ്പം ധരനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഛായാഗ്രഹണം: എ.കെ. ശ്രീകുമാര്‍, എഡിറ്റിങ്: ബിനോയ് ടി. വര്‍ഗീസ്, റെജിന്‍ കെ.ആര്‍, കലാസംവിധാനം: ഗാഗുല്‍ ഗോപാല്‍, മ്യൂസിക്: ജസീര്‍, അസിം സലിം, വി.ബി. രാജേഷ്, ഗാനരചന: ജോബി വയലുങ്കല്‍, സ്മിത സ്റ്റാന്‍ലി, സ്റ്റണ്ട്: ജാക്കി ജോണ്‍സണ്‍, മേക്കപ്പ്: അനീഷ് പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി.ജി. റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍: മധു പി. നായര്‍, ജോഷി ജോണ്‍സണ്‍, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റില്‍സ്: റോഷന്‍ സര്‍ഗ്ഗം, പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വള്ളുവനാടന്‍ ഫിലിം കമ്പനിയുമായി ചേര്‍ന്ന് വയലുങ്കല്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
Content Highlights: Aristo Suresh movie 'Mr. Bengali: The Real Hero' gets clean U certificate, releases on Friday