'ബംഗാളികളുടെ നായകനായി 'അരിസ്റ്റോ സുരേഷ്; ടൈറ്റിൽ പുറത്ത്

കൊച്ചി:വയലുങ്കൽ ഫിലിംസ് ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന "മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ" എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നടൻ സൂരജ് വെഞ്ഞാറമൂടിന്റെയും ,സംവിധായകൻ ജിയോ ബേബിയുടെയും നടി പ്രിയങ്ക നായരുടെയും ,ബിഗ്‌ബോസ് താരം അനൂപ് കൃഷ്ണന്റെയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വഴിയാണ് ടൈറ്റൽ റിലീസായത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ ബംഗാളിയായ നായകനായി അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നു . അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും, നിർമ്മാതാവും ചിത്രത്തിൻ്റെ സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ നിരവധി നടി നടൻമാർ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ പുറത്ത് വിടുമെന്ന് തിരക്കഥ കൃത്തും സംവിധായക്കാനും നിർമ്മാതാവും ആയ ജോബി വയലുങ്കൽ അറിയിച്ചു.
കൊല്ലം തുളസി, ബോബൻ ആലുo മുടാൻ, വിഷ്ണു പ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട് മലയാള മനോരമ കോമഡി പ്രോഗ്രം ഒരു ചിരി ബാബർ ചിരിയിലെ താരം ഷാജി മാവേലിക്കര,വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ് കൊല്ലം ഭാസി, അതോടൊപ്പം ഏകദേശം നൂറിൽ പരം സിനിമ സീരിയൽ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു .
ബാനര്‍- വയലുങ്കല്‍ ഫിലിംസ്, സംവിധാനം, നിര്‍മ്മാണം,കഥ - ജോബി വയലുങ്കല്‍. തിരക്കഥ-സംഭാഷണം- ജോബി വയലുങ്കല്‍, ധരന്‍, ക്യാമറ-എ കെ ശ്രീകുമാര്‍, എഡിറ്റര്‍-ബിനോയ് ടി വര്‍ഗ്ഗീസ്, കല- ഗാഗുല്‍ ഗോപാല്‍, ഗാനരചന, ജോബി വയലുങ്കല്‍, സ്മിത സ്റ്റാലിന്‍, മ്യൂസിക്-ജെസീര്‍,അസിം സലിം,വി വി രാജേഷ്,മേക്കപ്പ്-അനീഷ് പാലോട്,ബി ജി എം.-ബിജി റുഡോള്‍ഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടര്‍-മധു പി നായര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, കോസ്റ്റ്യൂം-ബിന്ദു അഭിലാഷ്, കൊറിയോഗ്രാഫര്‍-മനോജ് കലാഭവന്‍,ഡ്രോണ്‍- അബിന്‍ അജയ്, ഗായകര്‍-അരവിന്ദ് വേണുഗോപാല്‍, വൈക്കം വിജയലക്ഷ്മി, സന്നിധാനം, പല്ലവി എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍
Content Highlights: mr bengali the real hero aristo suresh movie