‘മൂൺ വാക്ക്' ഓഡിയോ ലോഞ്ച് വേദിയിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് എ.ആർ റഹ്മാൻ

ചെന്നൈ: മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ.ആർ റഹ്മാന്റെ ജന്മദിനാഘോഷിച്ച് സിനിമയുടെ അണിയറ പ്രവർത്തകരും നടീ നടൻമാരും. 29 വർഷത്തിന് ശേഷം എ.ആർ റഹ്മാനും, പ്രഭുദേവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചടങ്ങിൽ ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും അരങ്ങേറി.
മലയാള സിനിമയിൽ നായകന്റെ കൂട്ടുകാരൻ വേഷങ്ങളിൽ നിന്നും തെന്നിന്ത്യൻ സിനിമകൾ ഉറ്റുനോക്കുന്ന ഒരു മികച്ച സ്വഭാവ നടനായി വളർന്നിരിക്കുന്ന അജു വർഗീസും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മൂൺവാക്ക് സിനിമയുടെ ഓഡിയോ ലോഞ്ചിൽ പ്രഭുദേവയ്ക്കും റഹ്മാനുമൊപ്പമുള്ള അജു പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ബിഹൈൻഡ് വുഡ്സ് നിർമ്മിക്കുന്ന ‘മൂൺവാക്ക്' ഒരു മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. അജു വർഗീസിനൊപ്പം അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിഷ്മ ചെങ്കപ്പ, റെഡിൻ കിൻസ്ലി, മൊട്ട രാജേന്ദരൻ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.
Content Highlights: Celebrate AR Rahman`s birthday at the `Moon Walk` audio launch.