ബാലാജിയുടെ ജീവിതത്തിലേക്ക് വന്നെത്തിയ മൂക്കുത്തി അമ്മൻ, ചിത്രം ഓൺലൈൻ റിലീസിനില്ല

Photo : tamilcinetalk.com
Photo : tamilcinetalk.com

നയൻതാര നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ.ദേവി മൂക്കുത്തി അമ്മനായി നയൻതാരയെത്തുന്ന ചിത്രം ആർ.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 

‍ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മൻ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മൻ പറയുന്നത്. നയൻതാരയ്ക്കും ബാലാജിക്കും പുരമേ മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

ഇ​ശാ​രി ഗ​ണേ​ഷാണ് നിര്‍മാണം. ഭക്തിചിത്രമായി  ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലെന്നും ലോക്ക്ഡൗണിന് ശേഷം തീയേറ്റർ തുറക്കുമ്പോൾ ചിത്രം പ്രദർശനത്തിനെത്തുമെന്നും ബാലാജി വ്യക്തമാക്കി. 

രജനികാന്ത് നായകനായെത്തിയ ദര്‍ബാറിലാണ് നയന്‍താര ഒടുവില്‍ വേഷമിട്ടത്.

Content Highlights : mookkuthi Amman Movie stills Nayanthara Balaji

Content Highlights: