നസ്ലിന്റെ 'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

#Movies Desk
'മോളിവുഡ് ടൈംസ്' പോസ്റ്റര്‍
'മോളിവുഡ് ടൈംസ്' പോസ്റ്റര്‍

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 'മോളിവുഡ് ടൈംസ്' റിലീസ് തീയതിയിൽ മാറ്റം. ചിത്രം ഒരു ദിവസം മുൻപേ പ്രദർശനത്തിനെത്തും. മുൻപ് നിശ്ചയിച്ചിരുന്ന മേയ് 15 എന്ന ഡേറ്റിൽനിന്ന് മാറി ഒരു ദിവസം മുന്നേ മേയ് 14ന് ചിത്രമെത്തും. പ്രണയദിനത്തോട് അനുബന്ധിച്ച് നസ്ലിന്റെ പ്രേമലേഖനം പോസ്റ്റിലൂടെയാണ് പുതിയ തീയതി അറിയിച്ചിരിക്കുന്നത്. പ്രൊഡ്യൂസർ ആഷിക് ഉസ്മാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം.

നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമിക്കുന്നത്. നസ്ലിൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന സിനിമയാണ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naslen (@naslenofficial)

എഡിറ്റിങ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.

Content Highlights: 'Mollywood Times' Release Date Advanced: Naslen-Starrer Hits Theaters a Day Earlier