കുട്ടനാടിന് മോഹൻലാലിന്റെ സ്നേഹസമ്മാനം; 300 കുടുംബങ്ങൾക്ക് ഇനി കുടിവെള്ളം

#സ്വന്തം ലേഖകൻ
മോഹന്‍ലാല്‍, വിശ്വശാന്തി ഫൗണ്ടേഷന്റെ‌ 'ശാന്തിതീർഥം' പദ്ധതിയുടെ ഭാഗമായി കുട്ടനാട് ​േവഴപ്രയിൽ സ്ഥാപിച്ച ആർ.ഒ. പ്ലാന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി ഉദ്ഘാടനംചെയ്യുന്നു | Photo: Mathrubhumi
മോഹന്‍ലാല്‍, വിശ്വശാന്തി ഫൗണ്ടേഷന്റെ‌ 'ശാന്തിതീർഥം' പദ്ധതിയുടെ ഭാഗമായി കുട്ടനാട് ​േവഴപ്രയിൽ സ്ഥാപിച്ച ആർ.ഒ. പ്ലാന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി ഉദ്ഘാടനംചെയ്യുന്നു | Photo: Mathrubhumi

കുട്ടനാട്: മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി കുട്ടനാടിന് അദ്ദേഹം നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ സ്നേഹസമ്മാനം. കുട്ടനാട്ടിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരമായി ഫൗണ്ടേഷന്റെ ‘ശാന്തിതീർഥം’ പദ്ധതിയുടെ ഭാഗമായി വേഴപ്രയിൽ പുതിയ സോളാർ ഓട്ടമേറ്റഡ് ആർ.ഒ. പ്ലാന്റ് തുറന്നു. വ്യാഴാഴ്ചയാണ് മോഹൻലാലിന്റെ ജന്മദിനം.

വേഴപ്രയിലെ 300 കുടുംബങ്ങളിലെ 1200-ഓളം പേർക്കാണ് സൗജന്യമായി കുടിവെള്ളം ലഭിക്കുക. വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി ഉദ്ഘാടനംചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ സജീവ് സോമൻ, ടാറ്റ എൽക്സി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഹെഡ് ശരത് നായർ തുടങ്ങിയവർ പങ്കെടുത്തു.

മോഹൻലാൽ വീഡിയോയിലൂടെ സന്ദേശംനൽകി. 2023-ൽ എടത്വായിൽ 500 കുടുംബങ്ങൾക്കായി മണിക്കൂറിൽ 2,000 ലിറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കുന്ന പ്ലാന്റടക്കം മൂന്നു പ്ലാന്റുകൾ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വശാന്തി ഫൗണ്ടേഷൻ നേരത്തേ സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: Vishwashanthi Foundation installed a solar automated RO plant in Vezhapra. Provides free drinking water to 300 families (approx. 1200 people). Part of the 'Shanthitheertham' project aimed at solving water scarcity. The initiative marks Mohanlal's birthday celebrations. Follows previous successful water projects in Edathua and other Kuttanad regions