''ഇതിഹാസ താരത്തോടൊപ്പം; ഇതൊരു ഭാഗ്യമാണ്''

-
-

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. റാം സിനിമയുമായി ബന്ധപ്പെട്ട്‌ താരങ്ങള്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ അഭിനേതാക്കളായ തൃഷ കൃഷ്ണനും അനൂപ് മേനോനുമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

'ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാള്‍, ഇതിഹാസ നടന്‍ എന്നിവര്‍ക്കൊപ്പം. അവര്‍ക്കൊപ്പം ജോലി ചെയ്യുക എന്നത് ഒരു ഭാഗ്യമാണ്'- തൃഷ കുറിച്ചു.

ഒരു മനോഹര സായാഹ്നത്തിന്റെ ഓര്‍മയ്‌ക്കെന്നാണ് അനൂപ് മേനോന്‍ കുറിച്ചത്. 

ശ്യം പ്രദാസ് സംവിധാനം ചെയ്ത ഹേ ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. ഇംഗ്ലണ്ട്, ഈജിപ്ത്, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. അഭിഷേക് ഫിലിംസ് ആന്റ് പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേശ് പിള്ള, സുധന്‍ എസ്.പിള്ള എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 

Content Highlights: mohanlal trisha krishnan Raam Jeethu Joseph Anoop Menon 

Content Highlights: