താടിയെടുത്തു; പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍ ക്യാമറയ്ക്കു മുമ്പില്‍

ലോക്ക്ഡൗണ്‍ കാലത്തെ താടിവെച്ച ലുക്ക് മാറ്റി മോഹന്‍ലാല്‍. മൈജിയുടെ പരസ്യചിത്രീകരണത്തിനുവേണ്ടി താടിയെടുത്ത് പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ലാലിന്റെ ചിത്രങ്ങൾ വീണ്ടും വൈറലാകുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് പൂർത്തീകരിച്ചേക്കും.
Content Highlights :mohanlal new look without beard myG advertisement
Content Highlights: