ചിറയ്ക്കൽ ശ്രീഹരി വീണ്ടുമെത്തുന്നു, മോഹൻലാലിന്റെ ചന്ദ്രോത്സവം റീ-റിലീസിന്

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
2005 ഏപ്രിൽ 14ന് വിഷു റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ചന്ദ്രോത്സവം’. മീന, രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ, വി. ദക്ഷിണാമൂർത്തി, ഖുശ്ബു, ജയകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ‘ചന്ദ്രോത്സവം’ 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ വിദ്യാസാഗറാണ് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജശ്രീ സന്തോഷ്; ഛായാഗ്രഹണം – അളഗപ്പൻ എൻ; എഡിറ്റർ – എൽ. ഭൂമിനാഥൻ; സംഗീതം – വിദ്യാസാഗർ; ഗാനരചന – ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം – സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കൺട്രോളർ – ആന്റോ ജോസഫ്; മേക്കപ്പ് – പി.വി. ശങ്കർ; വസ്ത്രാലങ്കാരം – വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി – ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ – എം. പത്മകുമാർ; പ്രോജക്ട് മാനേജ്മെന്റ് – അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ് – ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ് – അരുൺ സി.എസ്; അറ്റ്മോസ് മിക്സിംഗ് – ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ് – കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്; 4K റീമാസ്റ്ററിംഗ് – ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ് – ശബരി ശങ്കർ; പി ആർ ഓ – പി. ശിവപ്രസാദ്, മനു ശിവൻ.
Content Highlights: The first look poster for the 4K Dolby Atmos remastered re-release of Mohanlal's iconic 2005 cult classic Chandrolsavam, directed by Renjith and featuring music by Vidyasagar, has been officially released.