'നിന്നെ നീയാക്കുന്ന കൊച്ചു കാര്യങ്ങൾ...'; സുചിത്രയ്ക്ക് ജന്മദിനാശംസയുമായി മോഹൻലാൽ

#Movies Desk
മോഹൻലാൽ, സുചിത്ര മോഹൻലാലും മോഹൻലാലും | Photo: Facebook/ Mohanlal
മോഹൻലാൽ, സുചിത്ര മോഹൻലാലും മോഹൻലാലും | Photo: Facebook/ Mohanlal

ഭാര്യ സുചിത്ര മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചെറുകുറിപ്പിലാണ് ആശംസ. ഇരുവരും ഒന്നിച്ചുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

'പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ', എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്റെ പോസ്റ്റിന് താഴെ പിറന്നാൾ ആശംസയുമായി ആരാധകരുമെത്തി.

തമിഴ് സിനിമാ നിർമാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നായിരുന്നു മോഹൻലാലിന്റേയും സുചിത്രയുടേയം വിവാഹം. മേയ് 21-നായിരുന്നു മോഹൻലാലിന്റെ പിറന്നാൾ. ഇരുവർക്കും രണ്ടു മക്കളാണ്. പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും.

മകൾ വിസ്മയ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. മോഹൻലാൽ നായകനായ 'ദൃശ്യം 3' പ്രദർശനം തുടരുകയാണ്. ഏഴുദിവസംകൊണ്ട് 200 കോടി നേട്ടം ചിത്രം പിന്നിട്ടു. ഡീയസ് ഈറേയാണ് പ്രണവിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

Content Highlights: Mohanlal shared a heartfelt birthday tribute to his wife, Suchitra. The post highlights the couple's long-standing relationship since their 1988 marriage. Updates provided on the family including children Pranav and Vismaya. Drishyam 3 continues its successful theatrical run, crossing 200 crores in seven days