ബോക്സിങ് റിങ്ങിലെ രാജാവ് ഇന്ത്യൻ സിനിമയിൽ; 'ലിഗറി'ൽ മൈക്ക് ടൈസണും

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ലിഗർ എന്ന തെലുങ്ക് ചിത്രത്തിൽ ഇതിഹാസ ബോക്സിങ് താരം മൈക്ക് ടൈസണും വേഷമിടുന്നു.
"ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയിൽ ആദ്യമായി റിങ്ങിലെ രാജാവ് പ്രത്യക്ഷപ്പെടുന്നു. മൈക്ക് ടൈസനെ ലിഗറിലേക്ക് സ്വാഗതം ചെയ്യുന്നു".. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ കരൺ ജോഹർ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന പുതിയ പോസ്റ്ററും പുറത്ത് വിട്ടു.