‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി; വധു എ. എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു.
താരസമ്പന്നമായ ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ് തുടങ്ങിയവരെത്തി. യൂസഫ് അലി, കെ. സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവരും സെപ്റ്റംബര്‍ മൂന്നിന് ചേരാനല്ലൂർ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തു.
69-മത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു സ്വന്തമാക്കിയിരുന്നു. വിഷ്ണു മോഹന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രം നിർമിച്ചത്. തിയേറ്ററില്‍ മികച്ച വിജയം നേടിയ ചിത്രത്തിൽ അഞ്ജു കുര്യന്‍, സൈജു കുറുപ്പ്, മാമുക്കോയ, അജു വര്‍ഗീസ്, കോട്ടയം രമേഷ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍.
Content Highlights: meppadiyan director vishnu mohan got married