സന ഖാന്‍ പ്രചോദനമായി; കരിയര്‍ ഉപേക്ഷിച്ച് വിശ്വാസിയാവുന്നുവെന്ന് ബിഗ് ബോസ് താരം

അഭിനയ മോഹവും വിനോദ മേഖലയും വിട്ട് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. മുന്‍നടി സനാ ഖാനാണ് തനിക്ക് പ്രചോദനമായി തീര്‍ന്നതെന്ന് മെഹ്ജബി സിദ്ധി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ദൈവത്തിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും താന്‍ തീരുമാനിച്ചെന്ന് മെഹ്ജബി സിദ്ദിഖി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അസംതൃപ്തമായ ജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. എങ്ങനെ നന്നായിരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. നൈമിഷികമായാണ് ജീവിതത്തില്‍ തെറ്റുകള്‍ ചെയ്യുന്നത്. എന്നാല്‍ അതിന്റെ പാപം നിങ്ങളെ ഖബറിലും പിന്തുടരും. ഞാന്‍ ജീവിക്കാന്‍ മറന്നുപോയിരിക്കുന്നു. ഈ ജീവിതത്തിലെ കേവല സുഖങ്ങളില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ.
അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ മനുഷ്യര്‍ക്ക് ഒരിക്കലും ശാന്തത ലഭിക്കില്ല. അല്ലാഹുവിനെ അനുനയിപ്പിക്കാന്‍ സമയം ചെലവഴിക്കുന്നതാണ് എന്റെയും നിങ്ങളുടെയും നന്‍മയ്ക്ക് നല്ലത് സനാ ഖാനെ ഞാന്‍ ഒരു വര്‍ഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ പ്രചോദനമായി- മെഹ്ജബി സിദ്ദിഖി കുറിച്ചു.
ബിഗ് ബോസ് സീസണ്‍ 11 ലെ മത്സരാര്‍ത്ഥിയായിരുന്നു മെഹ്ജബി. സന ഖാനും ബിഗ് ബോസില്‍ പങ്കെടുത്തിട്ടുണ്ട്. 2020ലാണ് സന ഖാന്‍ സിനിമ പൂര്‍ണമായി ഉപേക്ഷിച്ച് മതവിശ്വാസിയാവുന്നത്.
Content Highlights: Mehjabi Siddiqui, Islam, Hijab, religious, Sana Khan, Big Boss 11