അവതാരക മീര അനിൽ വിവാഹിതയായി

ടെലിവിഷൻ അവതാരക മീര അനില്‍ വിവാഹിതയായായി. വിഷ്ണു ആണ് വരന്. ജൂൺ 5 ന് നടക്കേണ്ട വിവാഹം കോവിഡ് പശ്ചാത്തലത്തിൽ നീട്ടി വച്ചതായിരുന്നു. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.
തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തതിന് ശേഷമാണ് മീര ടെലിവിഷൻ രംഗത്ത് എത്തുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ്. ഏതാനും ഹ്രസ്വചിത്രങ്ങളിലും മീര വേഷമിട്ടിട്ടുണ്ട്.
Content Highlights: Meera Anil Television anchor actress got married to Vishnu, wedding Photos, Video
Content Highlights: