ലൈംഗികാതിക്രമം; ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കുറ്റക്കാരന്‍, 24 വര്‍ഷം വരെ തടവ്

Harvey Weinstein | Photo: AFP
Harvey Weinstein | Photo: AFP

ലോസ് ആഞ്ജലീസ്‌: ലൈംഗികാതിക്രമക്കേസില്‍ മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് നിര്‍മ്മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞു. ഒരു മാസം നീണ്ടു നിന്ന വിചാരണയ്ക്കും ഒമ്പതു ദിവസത്തെ ചര്‍ച്ചകള്‍ക്കുമൊടുവിലാണ് വെയ്ന്‍സ്റ്റെന്‍ കുറ്റവാളിയാണെന്ന് കോടതി വിധിച്ചത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ക്ക് 24 വര്‍ഷം വരെ തടവു ലഭിച്ചേക്കാം.

കഴിഞ്ഞ രണ്ടുവര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്ന മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റെയ്ന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം പന്ത്രണ്ടിലേറെ സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്. 

Content Highlights: me too, hollywod film producer harvey weinstein guilty of rape