നായാട്ടിന് ശേഷം പോലീസ് കഥയുമായി ജോജുവും മാര്‍ട്ടിന്‍ പ്രക്കാട്ടും

നായാട്ടിന് ശേഷം ജോജുവിനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ഇരട്ട' എന്ന ചിത്രത്തിന്റെ പൂജ ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ വച്ചു നടന്നു.
ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും സിജോ വടക്കാനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത് ജോജു പ്രധാന വേഷത്തില്‍ എത്തുന്ന ഈ സിനിമയിലെ മറ്റ് താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വീട്ടിട്ടില്ല.
നിരവധി പുതിയ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഈ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.
പുതുമുഖമായ രോഹിത് എംജി കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് ക്യാമറ - വിജയ്, സ്‌ക്രിപ്റ്റ് - വര്‍ക്കി ജോര്‍ജ്, രോഹിത് എംജി, എഡിറ്റിംഗ് - മനു ആന്റണി, കോസ്റ്റും - സമീറ സനീഷ്, ആര്‍ട്ട് ഡയറക്ടര്‍ - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍, മേക്കപ്പ് - റോണക്‌സ്
Content Highlights: Martin Prakkat Joju George iratta Movie police investigation