മരക്കാറിനായി വാൾപയറ്റ് അഭ്യസിച്ച് മോഹൻലാൽ; വീഡിയോ

വീഡിയോയിൽ നിന്ന്
വീഡിയോയിൽ നിന്ന്

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി മോഹൻലാൽ നടത്തിയ വാൾപയറ്റ് പരിശീലനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്.  അനായാസ വഴക്കത്തോടെ വാൾപയറ്റ് നടത്തുന്ന താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരം​ഗമായി മാറിക്കഴിഞ്ഞു.

നേരത്തെ ചിത്രത്തിലെ സംഘട്ടന രം​ഗങ്ങളുടെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരുന്നു.  ത്യാഗരാജനും തായ്ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

ഡിസംബർ 2നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. റിലീസിന് മുമ്പേ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 

Content Highlights : Marakkar Mohanlal Sword training video Priyadarshan Arjun Pranav Mohanlal

Content Highlights: